Skip to main content

കേരളത്തിൽ തുലാവർഷം ആരംഭിച്ചു 

 

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ  ബംഗാൾ ഉൾക്കടലിനും മുകളിലായിസ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യുനമർദ്ദത്തിന്റെയും  കോമാറിൻ  മേഖലക്ക് മുകളിലുള്ള ചക്രവാതചുഴിയുടെയും  സ്വാധീനഫലമായി  തെക്കൻ ബംഗാൾ & മധ്യ ബംഗാൾ ഉൾക്കടലിനും മുകളിൽ വടക്ക് കിഴക്കൻ കാറ്റ് ശക്തി പ്രാപിച്ചതിനാൽ കേരളത്തിലും തമിഴ് നാട്ടിലും  തുലാവർഷം എത്തിച്ചേർന്നതായി  കേന്ദ്ര കാലാവസ്ഥ വകുപ്പ്  

അറബികടലിൽ  തേജ് ചുഴലിക്കാറ്റ്  രൂപപ്പെട്ടു . ബംഗാൾ ഉൾക്കടൽ  ന്യുനമർദ്ദം നാളെയോടെ  തീവ്ര ന്യുന മർദ്ദമായി  ശക്തിപ്രാപിക്കാൻ സാധ്യത 

തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ  തേജ്  ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നു. അടുത്ത 12  മണിക്കൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായും (Severe cyclonic storm) തുടർന്നുള്ള 24   മണിക്കൂറിനുള്ളിൽ അതി തീവ്ര ചുഴലിക്കാറ്റായും (Very  Severe cyclonic storm) ശക്തി പ്രാപിക്കാൻ സാധ്യത .

ഒക്ടോബർ  22  രാവിലെ വരെ വടക്ക് - വടക്ക് പടിഞ്ഞാറ് ദിശയിലും തുടർന്ന്  ഒക്ടോബർ  24 രാവിലെ വരെ  വടക്ക് പടിഞ്ഞാറ് ദിശയിലും പിന്നീട് വടക്ക് - വടക്ക് പടിഞ്ഞാറ് ദിശയിലും സഞ്ചരിച്ചു  ഒക്ടോബർ  25 രാവിലെയോടെ യെമൻ-ഒമാൻ തീരത്തു അൽ ഗൈദാക്കും (യെമൻ ) സലാലാക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

 

 

ബംഗാൾ ഉൾക്കടലിൽ ശക്തികൂടിയ  ന്യുനമർദ്ദം

 

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ  കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുനമർദ്ദം.  തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ  ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുന മർദ്ദമായി (Well Marked Low Pressure Area) മാറി. ഒക്ടോബർ 22  ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യുന മർദ്ദമായി (Depression  ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നുള്ള 3 ദിവസം  വടക്ക് - വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ബംഗ്ലാദേശ്  പശ്ചിമ ബംഗാൾ തീരത്തേക് നീങ്ങാൻ സാധ്യത 

കോമറിൻ മേഖലക്ക്‌ മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു.

കേരളത്തിൽ  അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഒക്ടോബർ 21 മുതൽ 25 വരെയുള്ള   തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  ശക്തമായ മഴക്കും സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

date