Skip to main content

ലോകം മുഴുവൻ കേരളീയമെത്തിക്കാൻ ലോക കേരളസഭ

            കേരളത്തിന്റെ നേട്ടങ്ങളും സാംസ്‌കാരികത്തനിമയും ലോകത്തിന് മുന്നിലെത്തിക്കാൻ സംസ്ഥാനസർക്കാർ ഇതാദ്യമായി സംഘടിപ്പിക്കുന്ന കേരളീയം പരിപാടി ലോകം മുഴുവൻ എത്തിക്കാൻ ലോക കേരള സഭ അംഗങ്ങൾ.കേരളീയം പ്രചാരണത്തോടനുബന്ധിച്ച് സംഘാടക സമിതി കൺവീനർ എസ്.ഹരികിഷോർലോക കേരളസഭ ഡയറക്ടർ ഡോ.കെ.വാസുകി എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോകകേരള സഭ അംഗങ്ങളുടെ ഓൺലൈൻ യോഗത്തിലാണ് തീരുമാനം.ഒമാൻ മുതൽ അസർബൈജാൻ വരെയുള്ള രാജ്യങ്ങളിലെ 150 ഓളം അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.

            കേരളത്തെ വിദേശരാജ്യങ്ങൾക്ക് മുന്നിൽ സമഗ്രമായി അവതരിപ്പിക്കുന്ന കേരളീയം എന്ന ആശയം വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെട്ട അംഗങ്ങൾ കേരളീയം വിജയിപ്പിക്കാൻ അതത് രാജ്യങ്ങളിൽ പ്രചാരണം നൽകാമെന്നും വാഗ്ദാനം ചെയ്തു. കേരളീയം പരിപാടിയിൽ നേരിട്ടും ഓൺലൈനായും പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച അംഗങ്ങൾ സെമിനാറുകൾക്കടക്കം ഒട്ടേറെ വിഷയങ്ങളിൽ നവീനമായ ആശയങ്ങൾ പങ്കുവെച്ചു. കേരളീയത്തിൽ  നേരിട്ട് പങ്കെടുക്കുന്ന അംഗങ്ങൾക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാമെന്ന് ഡോ.കെ.വാസുകി അറിയിച്ചു. പരിപാടികളുടെ വിശദാംശങ്ങൾ അംഗങ്ങളെ ഇ-മെയിൽ വഴി അറിയിക്കാമെന്നും കേരളീയം സെമിനാറുകൾ ലൈവായി കാണാൻ അവസരം ഒരുക്കാമെന്നും സംഘാടക സമിതി കൺവീനർ എസ്.ഹരികിഷോർ അറിയിച്ചു. 164 രാജ്യങ്ങളിൽ അംഗങ്ങളുള്ള വേൾഡ് മലയാളി ഫെഡറേഷൻ,പരിപാടിക്ക് വ്യാപകമായ പ്രചാരണം നൽകാമെന്ന് അറിയിച്ചു.  ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആഘോഷത്തിനുള്ള അവസരമാണ് കേരളീയമെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.

            കേരളീയത്തെക്കുറിച്ചുള്ള സംഘാടക സമിതി കൺവീനർ ഹരികിഷോറിന്റെ അവതരണത്തോടെ ആരംഭിച്ച യോഗത്തിൽ പ്രവാസി വിഷയത്തിൽ നടക്കുന്ന സെമിനാറിനെക്കുറിച്ചും വിശദമായ ചർച്ച നടന്നു.ലോക കേരള സഭ ഡയറക്ടർ ഡോ.കെ.വാസുകി യോഗത്തിൽ നന്ദി പറഞ്ഞു.

            പി.എൻ.എക്‌സ്5006/2023

date