Skip to main content

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. : താത്കാലിക അലോട്ട്മെന്റ്

            കേരളത്തിലെ 4 ഗവൺമെന്റ് ലോ കോളജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2023-24 ലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്‌സെറ്റിൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് സംബന്ധിച്ച് പരാതിയുള്ള വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ  ഇമെയിൽ (ceekinfo.cee@kerala.gov.inപ്രസ്തുത പരാതികൾ ഒക്ടോബർ 21 ഉച്ചക്ക് 12 ന് മുമ്പായി അറിയിക്കണം. സാധുവായ പരാതികൾ പരിഗണിച്ചശേഷമുള്ള അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും. ഹെൽപ് ലൈൻ നമ്പർ : 0471-2525300.

            പി.എൻ.എക്‌സ്5010/2023

date