Skip to main content

ഡിപ്ലോമ കോഴ്‌സിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കാര്‍ഷികോപാധികള്‍ വിപണനം ചെയ്യുന്ന വ്യാപാരികള്‍ക്ക് കാര്‍ഷിക വിജ്ഞാന വ്യാപനത്തില്‍ നല്‍കുന്ന ഡിപ്ലോമ കോഴ്‌സിന്റെ തൃശ്ശൂര്‍ ജില്ലാതല ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. 

കേന്ദ്ര ഗവ. നടപ്പാക്കുന്ന പദ്ധതി ജില്ലയില്‍ മണ്ണുത്തി കൃഷി വിജ്ഞാന കേന്ദ്രം വഴിയാണ് നടത്തുന്നത്. 40 ഡീലര്‍മാരുടെ ഒരു ബാച്ചിന് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഡിപ്ലോമ കോഴ്‌സ് നല്‍കുന്നതാണ് പദ്ധതി. കാര്‍ഷിക പരിചരണ മുറകള്‍, കാര്‍ഷിക രംഗത്തെ വിവിധ പദ്ധതികള്‍, രാസ ജൈവ വസ്തുക്കളുടെ ഉപയോഗം എന്നിവയെപ്പറ്റി ഡീലര്‍മാരെ ബോധവല്‍ക്കരിക്കുകയും അതുവഴി കാര്‍ഷിക വിജ്ഞാന വ്യാപനം ശക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവി അധ്യക്ഷത വഹിച്ചു. മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനന്‍, പഞ്ചായത്ത് മെമ്പര്‍ സോഫി സോജന്‍, കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ജേക്കബ് ജോണ്‍, കെ.വി.കെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. മേരി റെജീന, അസോസിയേഷന്‍ ഓഫ് ഫെര്‍ട്ടിലൈസര്‍ പെസ്റ്റിസൈഡ്‌സ് ആന്റ് സീഡ്‌സ് ഡീലേഴ്‌സ് പ്രസിഡന്റ് സി.ഐ ഇട്ടി മാത്യു, ആത്മ പ്രൊജക്ട് ഡയറക്ടര്‍ എം.പി അനൂപ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മീന മാത്യു, പ്രോഗ്രാം ഫെസിലിറ്റേറ്റര്‍ എല്‍. ജയശ്രീ (റിട്ട. അഡീഷണല്‍ ഡയറക്ടര്‍) തുടങ്ങിയവര്‍ പങ്കെടുത്തു.

date