Skip to main content
ഫുഡ്‌സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആര്‍യുസിഒ പദ്ധതിയുടെ ആവശ്യകത പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബോധവല്‍ക്കരണ ക്ലാസ് ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണര്‍ രഘുനാഥ കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു.

ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

 

ഫുഡ്‌സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആര്‍യുസിഒ (REPURPOSE USED COOKING OIL) പദ്ധതിയുടെ ആവശ്യകത പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ആര്‍.യു.സി.ഒ അഗ്രിഗേറ്റേഴ്‌സ്, ഫുഡ് ബിസിനസ് ഓപ്പറേറ്റേഴ്‌സ് എന്നിവരുടെ സഹകരണത്തോടെ കെ.എച്ച്.ആര്‍.എ ഹാളില്‍ സംഘടിപ്പിച്ച പരിപാടി ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണര്‍ രഘുനാഥ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി. കെ ജോണ്‍ വിജയകുമാര്‍, നോഡല്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ആദര്‍ശ് വിജയ്, വിജിലന്‍സ് സ്‌ക്വാഡിലെ ഭക്ഷ്യ സുരക്ഷ ഓഫീസര്‍ റാണി ചാക്കോ, കുന്നത്തുനാട് സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ നിഷാ റഹ്മാന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date