Skip to main content

കേരളോത്സവത്തിലേക്ക് ഓൺലൈൻ എൻട്രികൾ ക്ഷണിച്ചു

 

സംസ്ഥാന യുവജനക്ഷേമ ബോർഡും  ജില്ലാ  പഞ്ചായത്തും സംയുക്തമായി  സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിലേക്ക് വിവിധ മത്സര ഇനങ്ങളിൽ  ഓൺലൈൻ എൻട്രികൾ ക്ഷണിക്കുന്നു. വായ്പ്പാട്ട് (ക്ലാസിക്കൽ, ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസ്സി, സിത്താർ, വീണ, ഗിത്താർ, ഹാർമോണിയം (ലൈറ്റ്), ഫ്ലൂട്ട്, സ്റ്റോറി റൈറ്റിംഗ് (ഇംഗ്ലീഷ്/ഹിന്ദി), പോസ്റ്റർ മേക്കിംഗ്, ഫോട്ടോഗ്രാഫി, ജസ്റ്റ് എ മിനുട്ട് (ഇംഗ്ലീഷ്/ ഹിന്ദി) എന്നീ ഇനങ്ങളിലാണ് മത്സരം.  2024 ജനുവരി 1 ന് 15 വയസ് തികഞ്ഞവരും 30 വയസ് കവിയാത്തവരുമായ യുവജനങ്ങൾക്ക്  മത്സരത്തിൽ പങ്കെടുക്കാം. https://keralotsavam.com എന്ന സൈറ്റ് മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്. വാദ്യോപകരണങ്ങൾ മത്സരാർത്ഥികൾ കൊണ്ടു വരേണ്ടതാണ്.
 ഫോൺ: 0484 2428071, 8304983987,9544916986

date