Skip to main content

ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

വെള്ളാങ്ങല്ലൂർ ബ്ലോക്ക് ക്ഷീരസംഗമത്തിനോടനുബന്ധിച്ച് ക്ഷീര മേഖലയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി ബ്ലോക്ക് പരിധിയിലെ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കും ക്ഷീരകർഷകർക്കുമായി ചിത്രരചനാ മത്സരങ്ങൾ സംഘടിപ്പിച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ ചിത്രരചനാ മത്സരത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ നിർവഹിച്ചു.

വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കുറ്റി പറമ്പിൽ, വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന അനിൽകുമാർ, ഡിവിഷൻ മെമ്പർ അസ്മാബി ലത്തീഫ്, പട്ടേപ്പാടം ക്ഷീര സംഘം പ്രസിഡന്റ് ജയന്തി ഗോപി, ബി.ഡി.ഒ പി.എം. ഹസീബ് അലി, ഡി.ഇ.ഒ സെറീൻ പി ജോർജ്ജ്  എന്നിവർ സംസാരിച്ചു.

വിജയികൾക്കുള്ള സമ്മാനങ്ങൾ ഒക്ടോബർ 28 ന് പട്ടേപ്പാടം എസ് എൻ ഡി പി  ഹാളിൽ നടക്കുന്ന ക്ഷീരകർഷക സംഗമം പരിപാടിയിൽ വിതരണം ചെയ്യും.

date