Skip to main content

ക്രൈസ്റ്റ് കോളേജിൽ ലഹരി വിരുദ്ധ സദസ്സ്

എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. കോളേജിലെ എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പാൾ ഫാദർ ഡോ. ജോളി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ജൈസൺ പാറേക്കാടൻ അധ്യക്ഷത വഹിച്ചു. എക്സൈസ് അസി. കമ്മീഷണറും വിമുക്തി മാനേജരുമായ പി.കെ സതീഷ് വിഷയാവതരണം നടത്തി. 

ഇരിഞ്ഞാലക്കുട എക്സൈസ് ഇൻസ്‌പെക്ടർ കെ. അശ്വിൻകുമാർ, ഹോസ്റ്റൽ വാർഡൻ ഫാദർ സിബി ഫ്രാൻസിസ്, എൻ.എസ്.എസ് കോ ഓർഡിനേറ്റർ ജിൻസി എസ്.ആർ, നേർക്കൂട്ടം കോ ഓർഡിനേറ്റർ ഡോ. ടോം ജേക്കബ്, പി.ടി.എ പ്രതിനിധികൾ, കോളേജ് ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ, വിദ്യാർത്ഥി ക്ലാസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വിമുക്തി മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ.വൈ ഷഫീഖ് മോഡറേറ്ററായി.

 വിദ്യാർഥികളിലെ ലഹരി ഉപയോഗം, നിയമ പ്രശ്നങ്ങൾ, സമപ്രായക്കാരുടെ സമ്മർദ്ദം, ഹെൽപ് ലൈൻ നമ്പറുകളുടെ പ്രചാരണം തുടങ്ങിയവ സദസ്സിൽ ചർച്ച ചെയ്തു. കോളേജ് എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റുകളുടെ നേതൃത്വത്തിൽ “ഹോട്സ്പോട്ടുകൾ” കണ്ടെത്തി എക്സൈസ് വകുപ്പിന് കൈമാറാനും കോളേജിലെ ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായി ലഹരിക്കെതിരെ വിവിധ പരിപാടികൾ സംഘടിപ്പിക്കാനും കൗൺസിലിങ് വിപുലപ്പെടുത്താനും തീരുമാനിച്ചു.

date