Skip to main content

യോഗം ചേരും

കേരള നിയമസഭയുടെ മുതിര്‍ന്ന പൗര•ാരുടെ ക്ഷേമംസംബന്ധിച്ച സമിതി ഒക്‌ടോബര്‍ 31 രാവിലെ 10.30ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.. മുതിര്‍ന്ന പൗര•ാര്‍ക്കും വയോജന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സന്നദ്ധസംഘടനാ പ്രതിനിധികള്‍ക്കും രേഖാമൂലം പരാതി സമര്‍പ്പിക്കാം.

ജില്ലയില്‍ നിന്ന് സമിതിക്ക് ലഭിച്ച പരാതികളില്‍മേല്‍ തദ്ദേശസ്വയംഭരണം, ആരോഗ്യ-കുടുംബക്ഷേമം, റവന്യൂ, സാമൂഹ്യനീതി, ആയുഷ്, ആഭ്യന്തരം എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുപ്പ് നടത്തും. മുതിര്‍ന്ന പൗര•ാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ ക്ഷേമപദ്ധതികളെ കുറിച്ച് ചര്‍ച്ചയും നടത്തും. വൃദ്ധസദനം, പകല്‍വീട് എന്നിവയില്‍ സന്ദര്‍ശനവും നടത്തും. ഫോണ്‍ - 0471 2305891.

date