Skip to main content

ടെന്‍ഡര്‍

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷ ബോര്‍ഡില്‍ അംഗങ്ങളുടെ വിവരങ്ങള്‍ ഡേറ്റാ എന്‍ട്രി ചെയ്യുന്നതിനും അനുബന്ധരേഖകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യുന്നതിനും കേന്ദ്രീകൃത ടെന്‍ഡര്‍ ക്ഷണിച്ചു. 12 ജില്ലകളിലെ 3,27,530 സജീവഅംഗങ്ങളുടെ വിവരങ്ങള്‍ ഡേറ്റാ എന്‍ട്രി ചെയ്യുന്നതിന് കഴിയുന്ന ഏജന്‍സികള്‍ക്ക് മുന്‍തൂക്കം നല്‍കും. നവംബര്‍ ആറ് വൈകിട്ട് അഞ്ചിനകം കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം റ്റി.സി43/1039, കൊച്ചാര്‍ റോഡ്, ചെന്തിട്ട, ചാല പി.ഒ, തിരുവനന്തപുരം-36 എന്ന വിലാസത്തില്‍ ലഭിക്കണം. . ഫോണ്‍ 9747042403, 94470110501, 9746452227.

date