Skip to main content

വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും സ്മാര്‍ട്ട് അങ്കണവാടിയുടെയും ഉദ്ഘാടനം 30 ന്

കൊടകര പഞ്ചായത്ത് നിര്‍മ്മിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനവും കൊടകര ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡിലെ സ്മാര്‍ട്ട് അങ്കന്‍വാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഒക്ടോബര്‍ 30 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിക്കും. വൈകീട്ട് 5 ന് നടക്കുന്ന പരിപാടിയില്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനാവിഷ്‌കൃത പദ്ധതിയുടെ ഭാഗമായി ലഭിച്ച 17,78,530 രൂപയും, തനത് ഫണ്ടില്‍ നിന്നുള്ള 8,00,000 രൂപയും ഉപയോഗിച്ചാണ് വഴിയോര വിശ്രമ കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. 30 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്മാര്‍ട്ട് അങ്കണവാടി നിര്‍മ്മിച്ചിരിക്കുന്നത്. അങ്കണവാടിക്ക് സൗജന്യമായി സ്ഥലം നല്‍കിയ ജയാനന്ദന്‍ വൈക്കത്തുകാട്ടിലിനെ ചടങ്ങില്‍ മന്ത്രി അനുമോദിക്കും. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, വൈസ് പ്രസിഡന്റ് കെ ജി രജീഷ്, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date