Skip to main content
തണല്‍ അങ്കണവാടിയുടെ നിര്‍മ്മാണം തുടങ്ങി

തണല്‍ അങ്കണവാടിയുടെ നിര്‍മ്മാണം തുടങ്ങി

അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ തണല്‍ അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം സി സി മുകുന്ദന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമന്‍ അദ്ധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരന്‍ മുഖ്യാതിഥിയായി.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേനക മധു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി എന്‍ സുര്‍ജിത്ത്, അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജിത്ത് അന്തിക്കാട്, ബ്ലോക്ക് മെമ്പര്‍ അബ്ദുള്‍ ജലീല്‍ എടയാടി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി ഐ വര്‍ഗ്ഗീസ്, വിവിധ രാഷ്ട്രിയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date