Skip to main content

തുല്യതാ മികവുത്സവം പരീക്ഷകള്‍ ഇന്നും നാളെയും

*ജില്ലാതല ഉദ്ഘാടനം തളിക്കുളത്ത്

സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന നാലാം തരം ഏഴാം തരം തുല്യതാ മികവുത്സവം സാക്ഷരത പരീക്ഷകളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 28) തളിക്കുളം ഗ്രാമപഞ്ചായത്തില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ പരീക്ഷ എഴുതുന്ന അനീഷ് അഷറഫിന് ചോദ്യപേപ്പര്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലയില്‍ ഏഴാംതരം തുല്യതാ പരീക്ഷ 16 കേന്ദ്രങ്ങളിലായി 311 പേരും, നാലാം തരം 14 കേന്ദ്രങ്ങളിലായി 212 പേരും, മികവുത്സവം സാക്ഷരതാ പരീക്ഷ 13 കേന്ദ്രങ്ങളിലായി 438 പേരും എഴുതും. രാവിലെ 9.30 മുതല്‍ പരീക്ഷകള്‍ ആരംഭിക്കും. ഏഴാം തരം തുല്യതാ പരീക്ഷ ശനി ഞായര്‍ ദിവസങ്ങളിലും നാലാം തരം തുല്യതാ പരീക്ഷയും മികവുത്സവം സാക്ഷരതാ പരീക്ഷയും ഞായറാഴ്ചയും നടക്കും. ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ജനപ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date