Skip to main content

പൂക്കാലം വന്നൂ .... പൂക്കാലം .....

*ആറുവേദികളിലായി നഗരം നിറഞ്ഞ് പൂക്കാലം

**പുഷ്പ ഇൻസ്റ്റലേഷനുകൾഏഴിടത്ത് പുഷ്പം കൊണ്ടുള്ള വിളംബരസ്തംഭങ്ങൾ

            നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023 ആഘോഷ പരിപാടികളുടെ ഭാഗമായി ആറുവേദികളിലായി പുഷ്പോത്സവം ഉണ്ടാകുമെന്നു കാർഷികവികസന-കർഷകക്ഷേമവകുപ്പുമന്ത്രി പി.പ്രസാദ്.കേരളീയത്തിലെ പുഷ്പമേളയുമായി ബന്ധപ്പെട്ട് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

            പുത്തരിക്കണ്ടം,സെൻട്രൽ സ്റ്റേഡിയം,കനകക്കുന്ന്,അയ്യങ്കാളി ഹാൾഎൽ.എം.എസ്.കോമ്പൗണ്ട്,ജവഹർ ബാലഭവൻ എന്നീ വേദികളിലാണ് പുഷ്പോത്സവം.   നഗരത്തിലെ അഞ്ചുവേദികളിലെ പ്രധാനകേന്ദ്രങ്ങളിൽ കേരളത്തിന്റെ തനിമയും സംസ്‌ക്കാരവും വിളിച്ചോതുന്ന ആറു പുഷ്പ ഇൻസ്റ്റലേഷനുകളും ഉണ്ടാകും. കേരളീയത്തിന്റെ ഉദ്ഘാടനചടങ്ങിനു മുന്നോടിയായി ഒക്ടോബർ 29 മുതൽ നഗരത്തിലെ ഏഴു പ്രധാന ജങ്ഷനുകളിൽ പൂക്കൾ കൊണ്ടുള്ള വിളംബരസ്തംഭംങ്ങളും സ്ഥാപിക്കും. ഒരു ലക്ഷത്തോളം ചെടികളാണ് കനകക്കുന്നിലും മറ്റ് അഞ്ചുവേദികളിലുമായി എത്തുന്നത്.ഇതോടൊപ്പം പാലോട് ബൊട്ടാണിക്കൽ ഗാർഡൻ,മ്യൂസിയം,സൂസെക്രട്ടേറിയറ്റ്,വിക്രം സാരാഭായ് സ്‌പേസ് സെന്റർകാർഷിക സർവകലാശാല,ഹോർട്ടികൾച്ചർ മിഷൻപൂജപ്പുര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങൾ അവരുടെ പ്രദർശനവുമായി കേരളീയം പുഷ്പമേളയിൽ എത്തുന്നുണ്ട്.

            റോസ്,ഓർക്കിഡ് എന്നിവയുടെ പ്രത്യേക പവലിയൻ പുഷ്പമേളയ്ക്ക് മാറ്റുകൂട്ടും.കനകക്കുന്നിൽ പുഷ്പങ്ങളുടെ അലങ്കാരവും ഫ്‌ളോറിസ്റ്റുകൾ ഉൾപ്പെടെയുള്ളവരുടെ മത്സരങ്ങളും ഉണ്ടാകും.കേരളീയം പുഷ്പോത്സവ കമ്മിറ്റ ചെയർമാനായ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാജു,കൺവീനർ ഡോ.എസ്. പ്രദീപ്കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പുഷ്പമേള വേദികൾ

1.പുത്തരിക്കണ്ടം     ഇ.കെ.നായനാർ പാർക്ക്: സസ്യ പുഷ്പ പ്രദർശനം

2.എൽ.എം.എസ്      കോമ്പൗണ്ടിന്റെ താഴത്തെ ഭാഗം: പഴവർഗ്ഗ ചെടികൾ

3.സെൻട്രൽ സ്റ്റേഡിയം ഗേറ്റിനടുത്തും വശങ്ങളിലും: സസ്യ പുഷ്പ പ്രദർശനം

4.കനകക്കുന്ന്:  ഇടതു വശത്തെ പ്രവേശന കവാടത്തിൽ നിന്ന് ടാർ റോഡിലൂടെ,ഇന്റർലോക്ക് പാത വഴി ഫ്‌ളാഗ് പോസ്റ്റിലെത്തുന്നത് വരെ  സസ്യ പുഷ്പ പ്രദർശനംപുഷ്പ അലങ്കാരം,വെജിറ്റബിൾ കാർവിങ്,മത്സരങ്ങൾ മുതലായവ.

സൂര്യകാന്തി ഗേറ്റിനു സമീപം       സസ്യ പുഷ്പ  പ്രദർശനവും വിൽപ്പനയും.

5.അയ്യങ്കാളി ഹാൾ:ഹാളിനു പുറത്ത്        ബോൺസായ് ചെടികൾ,സസ്യ പുഷ്പ പ്രദർശനം

6.ജവഹർ ബാലഭവൻ:പ്രധാന കവാടത്തിൽ നിന്ന് സെക്യൂരിറ്റി ഓഫീസിലേക്കുള്ള വഴിയിൽ ഔഷധസസ്യങ്ങൾ.

പുഷ്പ ഇൻസ്റ്റലേഷനുകൾ

1.കനകക്കുന്ന്:കടുവ

2.കനകക്കുന്ന്:ആഞ്ഞിലി മരത്തിനു താഴെ,ഫ്‌ളാഗ് പോസ്റ്റിന് സമീപത്തായി   ഗാന്ധിജി.

3.പുത്തരിക്കണ്ടം(ഇ.കെ.നായനാർ പാർക്ക്)ആർച്ചിനു പുറത്ത്:ചുണ്ടൻ വള്ളം

4.ടാഗോർ തിയറ്റർ:പ്രധാന കവാടത്തിന് അകത്ത് തെയ്യം

5.എൽ.എം.എസ്:പള്ളിയുടെ മുൻപിൽ;വേഴാമ്പൽ

6.സെൻട്രൽ സ്റ്റേഡിയം:മുഖ്യ വേദിക്കു സമീപം:കേരളീയം ലോഗോ.

വിളംബരസ്തംഭങ്ങൾ

1.വെള്ളയമ്പലം:      കെൽട്രോൺ പ്രധാന കവാടത്തിനു സമീപം.

2.കനകക്കുന്ന്:        റോഡരികിൽ,കൊട്ടാര ഗേറ്റിന്റെ വലതുവശം.

3.എൽ.എം.എസ്:രാമറാവു ലാംപ്

4.പി.എം.ജി   സ്റ്റേഡിയത്തിനു മുന്നിൽ

5.പാളയം  രക്തസാക്ഷി മണ്ഡപത്തിനു സമീപം

6.സ്റ്റാച്യു  മാധവറാവു പ്രതിമയ്ക്ക് സമീപം

7.തമ്പാനൂർ:പൊന്നറ ശ്രീധർ പാർക്ക്.

പി.എൻ.എക്‌സ്5100/2023

date