Skip to main content

കേരളീയം: യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ വിളംബരജാഥ

            നവംബർ 1 മുതൽ 7 വരെ സംഘടിപ്പിക്കുന്ന കേരളീയം സാംസ്‌കാരികോത്സവത്തിനെ വരവേൽക്കുന്നതിനായി സംസ്ഥാന യുവജനക്ഷേമ ബോർഡ് ഒക്ടോബർ 29നു വൈകിട്ട് നാലിന് കനകക്കുന്ന് മുതൽ ഗാന്ധിപാർക്ക് വരെ വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളുമടക്കം 300 വുവതി-യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് വിളംബരജാഥ സംഘടിപ്പിക്കുംനവംബർ 4ന് പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ ഒരു മ്യൂസിക് ബാന്റ് സംഘം നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ബാന്റ് അവതരിപ്പിക്കും. അതോടൊപ്പം നവംബർ അഞ്ചിനു 30 കലാകാരൻമാർ അടങ്ങുന്ന സംഘം നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിക്കും.

പി.എൻ.എക്‌സ്5103/2023

date