Skip to main content

ക്ഷേമനിധി വിഹിതം അടയ്ക്കണം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി നിയമവും മോട്ടോര്‍ വാഹന നികുതി നിയമവും അനുസരിച്ച് എല്ലാ വാണിജ്യ വാഹന ഉടമകളും വാഹനനികുതി അടയ്ക്കുന്നതിന് മുമ്പ് ക്ഷേമനിധി വിഹിതം അടയ്ക്കണം. അല്ലാത്തപക്ഷം പലിശ സഹിതം ക്ഷേമനിധി കുടിശ്ശിക അടയ്‌ക്കേണ്ടി വരും. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റുമായി വാഹന നികുതി അടക്കുന്നതിന് മുന്നോടിയായി ക്ഷേമനിധി വിഹിതം അടക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കുന്നുണ്ടെങ്കിലും നിലവില്‍ ബോര്‍ഡ് സോഫ്റ്റ്വെയര്‍ സെര്‍ട് ഇന്‍ (cert-in) സര്‍ട്ടിഫൈഡ് സെക്യൂരിറ്റി ഓഡിറ്റ് നടപടികള്‍ക്കായി പുതുക്കി ഡെവലപ്പ് ചെയ്തു വരുന്നതിനാല്‍ താല്‍ക്കാലികമായി സോഫ്റ്റ്വെയറും പരിവാഹന്‍ സൈറ്റുമായുള്ള ലിങ്ക് വിച്ഛേദിച്ചിരിക്കുകയാണ്. അതിനാല്‍ മാത്രമാണ് വാഹന നികുതി അടക്കുന്നതിന് മുന്നോടിയായി ക്ഷേമനിധി കുടിശ്ശി സംബന്ധിച്ച വിവരങ്ങള്‍ പരിവാഹനില്‍ കാണിക്കാത്തത്. എന്നാല്‍ ക്ഷേമനിധി കുടിശ്ശിക  ഉള്ളവര്‍ ബോര്‍ഡ് ഇ പെയ്‌മെന്റ് പോര്‍ട്ടല്‍ മുഖേന അക്ഷയ, സിഎസ്‌സി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ നേരിട്ട് ജില്ലാ ഓഫീസുകള്‍ മുഖേനയോ കാര്‍ഡ് സൈ്വപ്പ് വഴിയും കുടിശ്ശിക അടയ്ക്കാം.

date