Skip to main content
നവകേരള സദസ്സ്; പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു 

നവകേരള സദസ്സ്; പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു 

ഡിസംബര്‍ ആറിന് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ നടക്കുന്ന നവ കേരള സദസ്സിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു വിന്റെ അധ്യക്ഷതയിലാണ് പഞ്ചായത്ത് സംഘാടക സമിതികള്‍ രൂപീകരിച്ചത്.  കാട്ടൂര്‍, വേളൂക്കര, ആളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലുമാണ് സംഘാടകസമിതികള്‍ക്ക് രൂപം നല്‍കിയത്.

 പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ചെയര്‍മാനായും സെക്രട്ടറിമാര്‍ കണ്‍വീനറായുമുള്ള സംഘാടകസമിതിയാണ് രൂപീകരിച്ചത്. 501 അംഗ സൗഹൃദ സംഘത്തിന് ഓരോ പഞ്ചായത്തിലും രൂപം നല്‍കി. സാമൂഹ്യ സാംസ്‌കാരിക പ്രമുഖര്‍മാര്‍ സംഘാടകസമിതി വൈസ് ചെയര്‍മാന്‍മാരായി പ്രവര്‍ത്തിക്കും.

 കാട്ടൂര്‍ കാറ്റിസം ഹാളില്‍ നടന്ന പഞ്ചായത്ത് തല  സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി വി ലത, വൈസ് പ്രസിഡന്റ് വി എം കമറുദ്ദീന്‍, ഇരിങ്ങാലക്കുട ആര്‍ഡിഒ എം കെ ഷാജി, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 വേളൂക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന നവകേരള സദസ്സ് സംഘാടകസമിതി രൂപീകരണ യോഗത്തില്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ്, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍, ഇരിങ്ങാലക്കുട ആര്‍ഡിഒ എം കെ ഷാജി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 ആളൂര്‍ കുടുംബശ്രീ ഹാളില്‍ നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ ആളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസണ്‍, ഇരിങ്ങാലക്കുട ആര്‍ഡിഒ എം കെ ഷാജി, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ഇരിങ്ങാലക്കുട നഗരസഭ നവ കേരള സദസ്സ്  സംഘാടകസമിതി രൂപീകരണ യോഗം  ഇരിങ്ങാലക്കുട ആര്‍ ഡി ഒ എം കെ ഷാജി, അഡ്വ. കെ ആര്‍ വിജയ, സാമൂഹ്യ സംസ്‌കാരിക രംഗത്തെ പ്രമുഖര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date