Skip to main content

കുന്നംകുളം ഗവ. പോളിടെക്‌നിക് ലൈബ്രറിയും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ഉദ്ഘാടനം 9 ന്

കുന്നംകുളം ഗവ. പോളിടെക്‌നിക് കോളേജിലെ നവീകരിച്ച ലൈബ്രറിയും പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും നവംബര്‍ 9 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. എസി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷനാകും.

വിദ്യാഭ്യാസ വകുപ്പിന്റെ 2018 - 19 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അഞ്ച് കോടി രൂപ വിനിയോഗിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് വായനയുടെ ലോകം തീര്‍ക്കാന്‍ വിശാലമായ വായനാശാലയൊരുക്കിയത്. 1202 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ഇരു നിലകളിലായായാണ് കെട്ടിടം പണി പൂര്‍ത്തീകരിച്ചത്. വിദ്യാര്‍ത്ഥികളുടെ കാലങ്ങളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്. വിദ്യാലയത്തിലെ പരിമിത സൗകര്യത്തിലാണ് വായനാമുറി പ്രവര്‍ത്തിച്ചിരുന്നത്.

നാല് കോടി രൂപ വിനിയോഗിച്ചാണ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിര്‍മ്മിച്ചത്. ഇരു നിലകളിലായാണ് മനോഹരവും വിശാലവുമായ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് പണിതുയര്‍ത്തിയിട്ടുള്ളത്. താഴത്തെ നിലയില്‍ ഓഫീസ് റൂ, പ്രിന്‍സിപ്പാള്‍ റൂം, പരീക്ഷാ ഹാള്‍, റെക്കോര്‍ഡ് റൂം എന്നിവയും ഒന്നാം നിലയില്‍ കോണ്‍ഫ്രന്‍സ് ഹാള്‍, പ്ലേസ്‌മെന്റ് സെല്‍, ഗസ്റ്റ് റൂം, സ്റ്റാഫ് ഡൈനിങ്ങ് റൂം, പിടിഎസ് റൂം എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

date