Post Category
ലോക പക്ഷാഘാത ദിനം
ലോക പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിയും സര്‍ക്കാര്‍ സ്കൂള്‍ ഓഫ് നേഴ്സിങിന്റെയും നേതൃത്വത്തില്‍ ബോധവത്ക്കരണറാലി, ക്ലാസ്സ്, ഫ്ളാഷ് മോബ് തുടങ്ങിയവ സംഘടിപ്പിച്ചു. ഉദ്ഘാടനം സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ നിര്‍വഹിച്ചു.
പക്ഷാഘാത ലക്ഷണങ്ങളെക്കുറിച്ചും അടിയന്തര ചികിത്സകളെക്കുറിച്ചും ജില്ലാ ആശുപത്രി ന്യൂറോളജി വിഭാഗം ഡോ ജാലിസ ക്ലാസ് എടുത്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ ആര് സന്ധ്യ, ആര് എം ഒ ഡോ അനുരൂപ് ശങ്കര്‍, വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments