Skip to main content

മൂവാറ്റുപുഴ താലൂക്കിൽ മലയാളഭാഷ ദിനാചരണം  സംഘടിപ്പിച്ചു

 

കേരള പിറവിയോടനുബന്ധിച്ച് മലയാളഭാഷ  ദിനാചരണം  മൂവാറ്റുപുഴ താലൂക്ക് ഓഫീസിൽ നടന്നു. യോഗത്തിൽ തഹസീൽദാർ  രഞ്ജിത്ത് ജോർജ്   മലയാള ഭാഷാദിനാചരണത്തിന്റെ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകനുള്ള  അവാർഡ് ലഭിച്ച  കെ. എം. നൗഫലിനെ തഹസിൽദാർ പൊന്നാട അണിയിച്ചു ആദരിച്ചു. ചടങ്ങിൽ എൽ ആർ തഹസീൽദാർ  പി. പി. അസ്മ ബീവി,  കെ.എം.നൗഫൽ, കെ. കെ. കബീർ, സ്റ്റാഫ് സെക്രട്ടറി ബേസിൽ വർഗീസ് എന്നിവർ സംസാരിച്ചു.

date