Skip to main content

ഫ്‌ളാറ്റ് നിര്‍മ്മാണ സൈറ്റിലെ അപകടം; കോണ്‍ട്രാക്ടര്‍ക്ക് 3 മാസം തടവ്

 

ആലുവ മറിയപ്പടിയിലുള്ള ഫെഡറല്‍ ഗ്രീന്‍സ് എന്ന കെട്ടിടനിര്‍മ്മാണ സൈറ്റില്‍ 2016 മാര്‍ച്ച് 14ന് ഉണ്ടായ അപകടത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കോണ്‍ട്രാക്ടര്‍ക്ക് മൂന്നുമാസം തടവ്. ഫ്‌ളാറ്റ് നിര്‍മ്മാണം കരാര്‍ എടുത്തിരുന്ന ശില പ്രോജക്ട്‌സ് & ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കരാര്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും കോണ്‍ട്രാക്ടറും കേസില്‍ രണ്ടാം പ്രതിയുമായ ടി.എസ് സനിലിനെയാണ് ആലുവ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നു മാസത്തെ തടവിന് ശിക്ഷിച്ചത്. 

കേസിലെ ഒന്നാം പ്രതിയും ഫെഡറല്‍ കണ്‍സ്ട്രക്ഷന്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റുമായ പി വി മാത്യു വിചാരണ കാലയളവില്‍ മരിച്ചതിനാല്‍ കേസില്‍ നിന്നും ഒഴിവാക്കി. ആലുവ ഫാക്ടറീസ് ബോയിലേഴ്‌സ് ഇന്‍സ്‌പെകടര്‍ ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ആക്റ്റ്  പ്രകാരമാണ് കേസ് ഫയല്‍ ചെയ്തത്.

date