Skip to main content

ജില്ലാതല കേരളോത്സവം

 

ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം 2023 ന്റെ കലാ കായികമത്സരങ്ങള്‍ നവംബര്‍ 4 മുതല്‍ 12 വരെ എറണാകുളത്ത് വിവിധ വേദികളിലായി നടത്തും. കേരളോത്സവവുമായി ബന്ധപ്പെട്ട കലാമത്സരങ്ങള്‍ നവംബര്‍ 4, 5, 6, 7, 8 തീയതികളിലായി എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വിവിധ ഹാളുകളിലും, തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലുമായും നടത്തും. 

കബഡി 4, 5 തീയതികളിലായി ഏലൂര്‍.ജി.എച്ച്.എസ്.എസ്. ഗ്രൗണ്ടിലും, ഗെയിംസ് മത്സരങ്ങള്‍ 6, 7, 8 തീയതികളില്‍ ഏലൂര്‍ ഫാക്റ്റ് സ്‌കൂള്‍ ഗ്രൗണ്ടിലും, ക്രിക്കറ്റ് 6, 7 തീയതികളിലായി നൊച്ചിമ ഹയര്‍ സെക്കനഡറി സ്‌ക്കൂള്‍ ഗ്രൗണ്ടിലും (സെവന്‍ സോക്കേഴ്‌സ്, എടത്തല), ആര്‍ച്ചറി, വടംവലി മുതലായ മത്സരങ്ങള്‍ 8, 9 തീയതികളില്‍ തൃക്കാക്കര മുനിസിപ്പല്‍ ഗ്രൗണ്ടിലും, ഷട്ടില്‍ ബാഡ്മിന്റന്‍ മത്സരം 10, 11 തീയതികളില്‍ നെടുമ്പാശ്ശേരി ഷട്ടില്‍ ഗ്രൗണ്ടിലും, നീന്തല്‍ മത്സരങ്ങള്‍ 11ന് കാരിക്കോട് ഗവ. യു.പി.എസ്.ലും, പഞ്ചഗുസ്തി, കളരിപ്പയറ്റ് മത്സരങ്ങള്‍ 11ന് ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളിലും, അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ 11, 12 തീയതികളിലായി കളമശ്ശേരി പോളിടെക്‌നിക് ഗ്രൗണ്ടിലും നടത്തും.  സമാപനസമ്മേളനവും, വിജയികള്‍ക്കുള്ള സമ്മാനദാനവും നവംബര്‍ 13ന്  വൈകിട്ട് 5 ന് ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2425205, 2422520

date