Skip to main content

ഭക്ഷ്യ ഉൽപ്പന്ന നിർമ്മാണ മേഖലയിൽ ടെക്നോളജി മാനേജ്മെന്റ് ഡെവലപ്പ്മെന്റ് പ്രോഗ്രാം

 

എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ ഉൽപ്പന്ന നിർമ്മാണ മേഖലയിൽ 20 ദിവസം (ആദ്യത്തെ 8 ദിവസം മാനേജ്മെന്റ് ട്രെയിനിംഗ്) നീണ്ടു നിൽക്കുന്ന ടെക്നോളജി മാനേജ്മെന്റ് ഡെവലപ്പ്മെന്റ് പ്രോഗ്രാം (ടി.എം.ഡി. പി) "ബേക്കറി ആന്റ് കാനിംഗ്' എന്ന വിഷയത്തിൽ നവംബർ ഏഴ് മുതൽ 29 വരെ സംഘടിപ്പിക്കുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ്സ്  യോഗ്യതയുള്ള (വി.എച്ച്.എസ്.ഇ/ഐ.ടി.ഐ/ ഡിപ്ലോമ എന്നിവർക്ക് മുൻഗണന) സംരംഭകരാകാൻ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം.    ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളും അപേക്ഷയും നവംബർ മൂന്നിന് ഉച്ചയ്ക്ക് 12നുള്ളിൽ ജില്ലാ വ്യവസായ കേന്ദ്രത്തിലോ ബന്ധപ്പെട്ട താലൂക്ക് വ്യവസായ ഓഫീസുകളിലോ ലഭ്യമാക്കേണ്ടതാണ്. ഫോൺ: 9400442424, 8547069072, 9188401707

date