Skip to main content

കളമശ്ശേരി സ്‌ഫോടനം : ഓണ്‍ലൈന്‍ കൗണ്‍സലിംഗിന് 14416 വിളിക്കാം

 

കളമശ്ശേരി സ്‌ഫോടനത്തില്‍ പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നവര്‍ക്കും ചികിത്സ കഴിഞ്ഞവര്‍ക്കും സ്‌ഫോടനവുമായി ബന്ധപ്പെട്ട് മാനസിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കുമായി ഓണ്‍ലൈന്‍ കൗണ്‍സലിംഗ് സംവിധാനം ഒരുങ്ങി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡി.എം.എച്ച്.പി നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന  ഓണ്‍ലൈന്‍ കൗണ്‍സലിംഗ് വഴിയാണ് ഇതിനുള്ള സൗകര്യം. ഓണ്‍ലൈന്‍ കൗണ്‍സലിംഗിന് 14416 (ടെലിമനസ്സ്) എന്ന നമ്പറില്‍ ബന്ധപ്പെടാം.

date