Skip to main content

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ : ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 6 ന്

            2023-24 അദ്ധ്യയന വർഷത്തെ  പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകൾക്ക് മാത്രം  ഒഴിവുള്ള സീറ്റുകളിലേക്ക്  അപേക്ഷകർക്ക്  ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി നവംബർ 3 മുതൽ നവംബർ 5 വരെ സമർപ്പിക്കാം.    എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ   അപേക്ഷകർ നിർബന്ധമായും സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള  പുതിയ NOC രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ്      ചെയ്യണം. മുൻ അലോട്ട്‌മെന്റുകളിൽ സമർപ്പിച്ച NOC സർട്ടിഫിക്കറ്റുകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 62, 63, 64.

            പി.എൻ.എക്‌സ്5173/2023

date