Skip to main content

കേരളീയം ഉദ്ഘാടന വേദിയെ ഭാവസാന്ദ്രമാക്കി കേരള ഗാനത്തിന്റെ നൃത്താവിഷ്‌കാരം

            കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തി കേരള ഗാനത്തിന്റെ നൃത്താവിഷ്‌കാരം കേരളീയം ഉദ്ഘാടന വേദിയെ ഹൃദ്യമാക്കി. കേരളത്തിന്റെ തനത് കലാരൂപങ്ങളെ കോർത്തിണക്കി കലാമണ്ഡലത്തിലെ 33 വിദ്യാർത്ഥികളാണ് കേരള ഗാനത്തിന്റെ നൃത്താവിഷ്‌കാരം അവതരിപ്പിച്ചത്. കെ. ജയകുമാർ ഐ എ എസിൻറെ വരികൾക്ക് ബിജിപാൽ ആണ് സംഗീതം നൽകിയത്. കലാമണ്ഡലം സംഗീതയാണ് ചുവടുകൾ ചിട്ടപ്പെടുത്തിയത്. കഥകളിമോഹിനിയാട്ടംഓട്ടംതുള്ളൽനങ്ങ്യാർകൂത്ത്തെയ്യംകളരിമാർഗംകളിഒപ്പന എന്നീ കലാരൂപങ്ങളാണ് കേരള ഗാനത്തിന് ചാരുത പകർന്ന് വേദിയിൽ എത്തിയത്. നവംബർ അഞ്ചിന് വൈകിട്ട് 6.30ന് സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽ കലാമണ്ഡലത്തിലെ കലാകാരന്മാർ അവതരിപ്പിക്കുന്നതനത് വാദ്യങ്ങൾ ഉൾപ്പെടുത്തിയുള്ള ട്രഡീഷണൽ ബാൻഡും ഡാൻസ് ഫ്യൂഷനും അരങ്ങേറും. പ്രകാശ് ഉള്ളിയേരി മുഖ്യാതിഥിയായി പങ്കെടുക്കും.

            പി.എൻ.എക്‌സ്5183/2023

date