Skip to main content

50 സ്റ്റാളുകൾ, വൈവിധ്യങ്ങളായ ഉൽപന്നങ്ങൾ; സഹകരണ വകുപ്പ് ട്രേഡ് ഫെയറിനും ഭക്ഷ്യമേളയ്ക്കും തുടക്കം

            സഹകരണ മേഖലയിലെ വൈവിധ്യങ്ങളായ ഉൽപന്നങ്ങളുടെ പ്രദർശന- വിപണന-ഭക്ഷ്യ മേളയ്ക്ക് തുടക്കമായി. ടാഗോർ തിയേറ്റർ പരിസരത്ത് സജ്ജീകരിച്ച സഹകരണ വകുപ്പിന്റെ സ്റ്റാൾ സഹകരണ-രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.

            സഹകരണ മേഖലയിലെ ഗുണമേന്മേയുള്ളതും കൂപ്കേരള ബ്രാൻഡിലുള്ളതുമായ നാനൂറിലേറെ ഉൽപ്പന്നങ്ങൾ പ്രദർശന വിപണനത്തിനായി 50 സ്റ്റാളുകളിലായി ഒരുക്കിയിട്ടുണ്ട്. ജി.ഐ. ടാഗുള്ള പൊക്കാളി ഉൽപ്പന്നങ്ങൾമറയൂർ ശർക്കരവിർജിൻ കോക്കനട്ട് ഓയിൽശുദ്ധമായ വെളിച്ചെണ്ണആറന്മുള കണ്ണാടിവാസ്തുവിളക്ക്വൈവിധ്യമാർന്ന കരകൗശല വസ്തുക്കൾവനവിഭവങ്ങൾഗാർമെന്റ്സ്വിവിധ ബാഗ് ഉൽപന്നങ്ങൾകശുവണ്ടിതേൻകുന്തിരിക്കംചിക്കൻ ചമ്മന്തിപ്പൊടിവെജ് ചമ്മന്തി പൊടിചൂരൽ ഉൽപന്നങ്ങൾബനാന വാക്വം ഫ്രൈകറി പൗഡറുകൾടീ പൗഡറുകൾഡ്രൈ ഫ്രൂട്ട്സ്സ്പൈസസ്ജാക്ക് ഫ്രൂട്ട് ൗെഡർപുൽത്തൈലംപൊക്കാളി അരികത്തികൊടുവാൾ പോലുള്ള ഉപകരണങ്ങൾബാത്ത് സോപ്പ്വാഷിംഗ് സോപ്പ്ബ്ലീച്ചിംഗ് പൗഡർസാനിറ്റൈസർമലയാളം ഇംഗ്ലീഷ് സാഹിത്യ പുസ്തകങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ മേളയുടെ ആകർഷണങ്ങളാണ്. 

            ടാഗോർ തീയറ്റർ കോമ്പൗണ്ടിലെ  സഹകരണ സംഘങ്ങളുടെ  13 ഫുഡ് കോർട്ടിലൂടെ കാസർകോഡൻ വിഭവങ്ങളായ  നീർദോശനെയ്പത്തൽപത്തിരികോഴികടമ്പ്ചിക്കൻ സുക്കകോഴിറൊട്ടിവയനാടൻ വിഭവങ്ങളായ ഗന്ധകശാല അരി പായസംമുളയരി പായസംഉണ്ടപ്പുട്ട്കറികോഴിക്കോടൻ വിഭവങ്ങളായ ഉന്നക്കായകായ് പോളവറുത്തരച്ച കോഴിക്കറിപാലക്കാടൻ വിഭവങ്ങളായ  വനസുന്ദരി ചിക്കൻറാഗി പഴം പൊരിചാമ അരിഉപ്പുമാവ്ആലപ്പുഴയുടെ  വിഭവങ്ങളായ കപ്പകരിമീൻ പൊള്ളിച്ചത്പത്തനംതിട്ടയുടെ  തനതു വിഭവങ്ങളായ കപ്പകാച്ചിൽചേനചേമ്പ്പുഴുക്കുകൾവിവിധയിനം ചമ്മന്തികൾ തുടങ്ങിയ കൊതിയൂറും വിഭവങ്ങൾ ലഭിക്കും.

            ആകർഷകമായ ലൈവ് സ്റ്റാളുകൾലൈവ് മൺകല നിർമ്മാണംപൊക്കാളി പൈതൃക ഗ്രാമം,  മനോഹര സെൽഫി പോയിന്റുകൾവർണ്ണാഭമായ ചെടികൾ തുടങ്ങിയവയും മറ്റൊരു ആകർഷണമാണ്. മേളയോട് അനുബന്ധിച്ച്  സഹകരണ മേഖലയിലെ കൊല്ലം എൻ.എസ്. ഹോസ്പിറ്റലുംപെരിന്തൽമണ്ണ ഇ.എം.എസ്. ഹോസ്പിറ്റലും സംയുക്തമായി മിതമായ നിരക്കിൽ ഹെൽത്ത് ചെക്ക് അപ്പ് പാക്കേജും നടത്തുന്നുണ്ട്. 

            സാംസ്‌കാരിക വകുപ്പ് തയ്യാറാക്കിയ സാംസ്‌കാരിക പരിപാടികളുടെ വിവരങ്ങൾ അടങ്ങിയ പുസ്തകം കേരളീയംസഹകരണവീഥി പ്രത്യേക പതിപ്പും മന്ത്രി പ്രകാശനം ചെയ്തു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി മിനി ആന്റണിഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറും സഹകരണ വകുപ്പ് രജിസ്ട്രാറുമായ ടി.വി സുഭാഷ്മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബുഐ.പി.ആർ.ഡി. അഡീഷണൽ ഡയറക്ടർമാരായ അബ്ദുൾ റഷീദ്വി. സലിൻകെ.ജി. സന്തോഷ് എന്നിവർ പങ്കെടുത്തു.

            പി.എൻ.എക്‌സ്5191/2023

date