Skip to main content

സോഷ്യൽ മീഡിയ ഗ്രാഫിക് ഡിസൈനർമാരുടെ പാനൽ: നവംബർ ആറുവരെ അപേക്ഷിക്കാം

 

            ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സോഷ്യൽ മീഡിയ ഗ്രാഫിക് ഡിസൈനർമാരുടെ പാനൽ രൂപീകരിക്കുന്നു. രണ്ടു വിഭാഗങ്ങളിലായാണ് പാനൽ. സർഗാത്മക പോസ്റ്ററുകൾബാനറുകൾലീഫ്ലെറ്റുകൾബ്രോഷറുകൾ തുടങ്ങിയവ തയാറാക്കാൻ എ വിഭാഗത്തിലേക്കും ഷോർട്ട് വീഡിയോകൾസോഷ്യൽ മീഡിയ വീഡിയോകൾറീലുകൾഗ്രാഫിക്കൽ വീഡിയോകൾ തുടങ്ങിയവ തയാറാക്കാൻ ബി വിഭാഗത്തിലേക്കും അപേക്ഷിക്കാം. ബയോഡാറ്റ ഉൾപ്പെടെയുള്ള അപേക്ഷകൾ webcreatives50@gmail.com എന്ന ഇ മെയിലിലേക്ക് നവംബർ ആറിനകം അയക്കണം. വിശദവിവരങ്ങൾ prd.kerala.gov.in ൽ ലഭ്യമാണ്.

            പി.എൻ.എക്‌സ്5193/2023

date