Skip to main content
രണ്ടുകൈ ഗവ. ട്രൈബല്‍ സ്‌കൂള്‍ പുതിയ കെട്ടിടം; നിര്‍മ്മാണോദ്ഘാടനം നടത്തി

രണ്ടുകൈ ഗവ. ട്രൈബല്‍ സ്‌കൂള്‍ പുതിയ കെട്ടിടം; നിര്‍മ്മാണോദ്ഘാടനം നടത്തി

രണ്ടുകൈ ഗവ. ട്രൈബല്‍ സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു. കാലപ്പഴക്കം ചെന്ന പഴയ സ്‌കൂള്‍ കെട്ടിടം പൂര്‍ണമായി പൊളിച്ച് നീക്കിയാണ് ഒന്നര കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.

നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നിലവില്‍ രണ്ടുകൈയിലുള്ള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് സ്‌കൂള്‍ താത്കാലികമായി പ്രവര്‍ത്തിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തിയുടെ നിര്‍വ്വഹണ ചുമതല പൊതുമരാമത്ത് കെട്ടിട വിഭാഗ വകുപ്പിനാണ്.

കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലില്‍, വൈസ് പ്രസിഡന്റ് സുനന്ദ നാരായണന്‍, ജില്ലാപഞ്ചായത്തംഗം ജെനീഷ് പി ജോസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി വി ആന്റണി, ലിജോ ജോണ്‍, പഞ്ചായത്തംഗങ്ങളായ കെ പി ജെയിംസ്, കെ കെ സരസ്വതി, കെ ടി ജോര്‍ജ്ജ്, ജിനി ബെന്നി, ഷീമ ബെന്നി, ഇരിങ്ങാലക്കുട ഡിഇഒ ബാബു, ചാലക്കുടി എഇഒ അമ്പിളി കെ വി, ഹെഡ്മിസ്ട്രസ് എന്‍ ടി നമിത, പിടിഎ പ്രസിഡന്റ് പി ആര്‍ സനേഷ് കുമാര്‍, പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ആന്റണി എന്‍ വി, അസിസ്റ്റന്റ് എഞ്ചിനിയര്‍ ഡോളി ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date