Skip to main content

നീരുറവ്; ജില്ലാതല ഉദ്ഘാടനം നടത്തി

കേരളം കര്‍മ്മപദ്ധതി - 2 ഹരിതകേരളം  മിഷന്‍, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെ ജലസംരക്ഷണവുമായി ബന്ധപ്പെട്ട ''നീരുറവ്'' സമഗ്ര നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. ഓരോ ചെറിയ നീര്‍ത്തടങ്ങള്‍ കേന്ദ്രീകരിച്ച് തദ്ദേശ സ്വയംഭരണസ്ഥാപന തലത്തില്‍ ബഹുജന പങ്കാളിത്തത്തോടെ സമഗ്ര നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതി തയ്യാറാക്കി പരിപാലന പരിപാടികള്‍ ഏറ്റെടുത്തുകൊണ്ട് ജലത്തെ സംരക്ഷിച്ചു നിര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 

ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ ''മത്തനങ്ങാടി കുട്ടന്‍തോട് പുനരുദ്ധാരണം'' എന്ന പ്രവര്‍ത്തിക്ക് തുടക്കം കുറിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ (എംജിഎന്‍ആര്‍ജിഎസ്) എം കെ ഉഷ സ്വാഗതം പറഞ്ഞ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനില്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് മുഖ്യാതിഥിയായിരുന്നു. ജില്ലാ കോര്‍ഡിനേറ്റര്‍ നവകേരളം കര്‍മ്മപദ്ധതി സി ദിദിക മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അജയകുമാര്‍ ആര്‍, (ഇ.ഇ മൈനര്‍ ഇറിഗേഷന്‍) പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ വി വല്ലഭന്‍, ശാരി ശിവന്‍ (ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍), സെബാസ്റ്റ്യന്‍ മാസ്റ്റര്‍ (ആസൂത്രണ സമിതി ഉപാധ്യക്ഷന്‍) തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ കെ എം വിനീത് നന്ദി പറഞ്ഞു.

date