Skip to main content

പോത്താനിക്കാട് ഗ്രാമപഞ്ചായത്തിൽ ശീതകാല പച്ചക്കറി കൃഷിയ്ക്ക് തുടക്കം

 

പോത്താനിക്കാട് ഗ്രാമപഞ്ചായത്തിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി. കാബേജ്, കോളിഫ്‌ളവര്‍, തണ്ണിമത്തന്‍ ഉള്‍പ്പെടെയുള്ള പച്ചക്കറികളാണ് പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നത്. മൂന്നര ഏക്കർ  സ്ഥലത്ത് കുടുംബശ്രീ പ്രവർത്തകരുടെയും കർഷകരുടെയും നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. നേരത്തെ ഇതേ സ്ഥലത്ത് വിജയകരമായി പുഷ്പക്കൃഷിയും നടത്തിയിരുന്നു.

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയും കൃഷിവകുപ്പ് വഴിയുമാണ് കൃഷിക്കാവശ്യമായ തൈകൾ ലഭ്യമാക്കിയിരിക്കുന്നത്. കാലാവസ്ഥ അനുകൂലമാകുന്നത് അനുസരിച്ച്  ഘട്ടംഘട്ടമായാണ്  ഒരോ വിളകളും നടുക. ഇവയ്ക്ക് പുറമേ  അത്യുൽപാദന  ശേഷിയുള്ള ചീര, ചേന തുടങ്ങിയ വിളകളും കൃഷിയിറക്കും. 

 പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ടുകൊണ്ടും  വിഷരഹിത പച്ചക്കറികൾ  നാട്ടിൽ ലഭ്യമാക്കാനും ഉദ്ദേശിച്ചാണ്  ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ പറഞ്ഞു. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് വര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു.

date