Skip to main content

കവളങ്ങാട് മേഖലയിൽ ആനകളെ തുരത്തുന്നതിനുള്ള ശ്രമം ആരംഭിച്ചു

 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കവളങ്ങാട് ഗ്രാമ പഞ്ചായത്തിലെ വിവിധ ജനവാസ മേഖലകളിൽ ഭീതി സൃഷ്‌ടിച്ച ആനകളെ തുരത്തുന്നതിനുള്ള ശ്രമം ആരംഭിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ആർ.ആർ.ടി സംഘത്തിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഫയർ ഫോഴ്സും  മെഡിക്കൽ സംഘവും പ്രദേശവാസികളും  പ്രത്യേക ഗ്രൂപ്പുകളായി തിരിഞ്ഞുകൊണ്ടാണ് ശ്രമങ്ങൾ തുടങ്ങിയത്.

പെരുമണ്ണൂർ, ഉപ്പുകുളം, കാപ്പിച്ചാൽ, ഇരുപ്പംകാനം, നടയച്ചാൽ എന്നീ അഞ്ച് മേഖലകളിൽ  പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ്  രാവിലെ മുതൽ ആനകളെ കാട്ടിലേക്ക് തുരത്തുന്നതിനുള്ള ശ്രമം  ആരംഭിച്ചത്. 

ആന്റണി ജോൺ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സിബി മാത്യു, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലിസി ജോളി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റ്റി.എച്ച് നൗഷാദ്, കോതമംഗലം റെയ്ഞ്ച് ഓഫീസർ പി.എ ജെലീൽ, ഊന്നുകൽ എസ്.എച്ച്.ഒ  രതീഷ് ഗോപാലൻ, പഞ്ചായത്ത്‌ അംഗങ്ങളായ ഉഷ ശിവൻ, ജിൻസി മാത്യു, രാജേഷ് കുഞ്ഞുമോൻ  എന്നിവരും സ്ഥലത്ത് സന്നിഹിതരായിരുന്നു.

date