Skip to main content

'വയോധികന്റെ' ചോദ്യത്തിന് : 'കുട്ടി'യുടെ മറുപടി;ദ്വയാംഗ കലാപ്രദർശനം

 

കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന ആർ.വി വിക്രം, വി.സി ശ്രീജിത് എന്നിവരുടെ 'വയോധികന്റെ' ചോദ്യത്തിന് 'കുട്ടി'യുടെ മറുപടി (An old man asked "where is the centre of the earth" and the kid replied) ദ്വയാംഗ പ്രദർശനം 2023 നവംബർ മൂന്നിന് അക്കാദമിയുടെ എറണാകുളം ദർബാർ ഹാൾ കലാകേന്ദ്രത്തിൽ ആരംഭിക്കുന്നു.

 പ്രദർശനങ്ങളുടെ ഉദ്ഘാടനം നവംബർ മൂന്നിന്  വൈകുന്നേരം അഞ്ചിന് അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് നിർവ്വഹിക്കും. അക്കാദമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.
കേരള ലളിതകലാ അക്കാദമിയുടെ 2022-23ലെ സമകാലിക ദ്വയാംഗ കലാപ്രദർശന പദ്ധതിയുടെ ഭാഗമായാണ് പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.  മനോജ് കണ്ണൻ ആണ് പ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത്.

അൻപതോളം കലാസൃഷ്ടികൾ പ്രദർശനത്തിൽ ഉണ്ടാകും. ഓയിൽ, അക്രിലിക്, ചാർക്കോൾ തുടങ്ങിയ മാധ്യമങ്ങൾക്കു പുറമേ വുഡ്കട്ട് പ്രിന്റുകളും ഉൾപ്പെടുത്തിയിരിക്കുന്ന പ്രദർശനം നവംബർ 12ന് അവസാനിക്കും. പ്രദർശനസമയം രാവിലെ 11 മുതൽ വൈകുന്നേരം ഏഴ് വരെയാണ്.

date