Skip to main content

ജർമനിയിലേക്ക് നേഴ്സുമാർക്ക് റിക്രൂട്ട്മെന്റ് : തൊഴിൽ മേള നവംബർ 5 ന്

ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കേരള സർക്കാർ  സ്ഥാപനമായ ഒഡെപെക്മായി ചേർന്ന്  ജർമ്മനിയിലേക്ക് നഴ്‌സുമാരുടെ സൗജന്യ റിക്രൂട്ട്‌മെന്റ് (500 ഒഴിവുകൾ) സംഘടിപ്പിക്കുന്നു. 

ജനറൽ നഴ്‌സിംഗിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. പ്രതിമാസം 2400 യൂറോ മുതൽ 4000 യൂറോ വരെ ശമ്പളം. വിസയും വിമാന ടിക്കറ്റും സൗജന്യമായിരിക്കും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ജർമ്മൻ ഭാഷ എ1 മുതൽ ബി2 വരെ പരിശീലനം സൗജന്യമായി നൽകുന്നു. ബി1/ബി2 പരിശീലന സമയത്ത് സ്റ്റൈപ്പൻഡും നൽകും.  ആകർഷകമായ ശമ്പളവും സൗജന്യ വിസയും വിമാന ടിക്കറ്റും.  ജർമൻ ഭാഷയിൽ ബി1/ബി2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം.

 സ്ഥലം:- ഒഡെപെക്, നാലാം നില, ഇൻകെൽ ടവർ 1, ടെൽക്കിന് സമീപം, അങ്കമാലി സൗത്ത് . ഫോൺ: 0471 2329440, 
7736496574.
വെബ്സൈറ്റ്:
www.odepc.kerala.gov.in

date