Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ

            കളമശേരി ഗവ. ഐ.ടി.ഐ ക്യാംപസിൽ പ്രവർത്തിച്ചുവരുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ. അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിങ് സിസ്റ്റം (ഗവ. എ.വി.ടി.എസ്) എന്ന സ്ഥാപനത്തിൽ അഡ്വാൻസ്ഡ് വെൽഡിങ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താത്കാലിക ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കിൽ പരമാവധി 24,000 രൂപ പ്രതിമാസവേതനം ലഭിക്കും. വിഭാഗംമുസ്ലീം/ഓപ്പൺമെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിഗ്രിയും ഈ മേഖലയിൽ ഒരു വർഷം പ്രവർത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമയും ഈ മേഖലയിൽ രണ്ടു വർഷം പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ.ടി.സി/എൻ.എ.സി (വെൽഡർ) യും ഈ മേഖലയിൽ മൂന്നു വർഷം പ്രവൃത്തിപരിയവും ആണ് യോഗ്യത.

            യോഗ്യതയുള്ളവർ നവംബർ നാലിനു രാവിലെ 11ന് എ.വി.ടി.എസ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 8089789828, 0484-2557275.

പി.എൻ.എക്‌സ്5200/2023

date