Skip to main content

സൗജന്യ പരിശീലനം

            പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ആരംഭിക്കുന്ന രണ്ടു വർഷം ദൈർഘ്യമുള്ള സ്റ്റെനോഗ്രാഫി കോഴ്സിന് (2023-25) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 18നും 35നും മധ്യേ പ്രായമുള്ള പട്ടികജാതി/പട്ടികവർഗ വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

            അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം. ബിരുദധാരികൾക്ക് മുൻഗണന. തെരഞ്ഞെടുക്കുന്നവർക്ക് സർക്കാർ ഉത്തരവിന് വിധേയമായി പ്രതിമാസം 800 രൂപ നിരക്കിൽ സ്റ്റൈപന്റ് ലഭിക്കും. സ്റ്റെനോഗ്രാഫി കോഴ്സിനോടൊപ്പം ജനറൽ നോളജ്, ജനറൽ ഇംഗ്ലീഷ്, കമ്പ്യൂട്ടർ വേഡ് പ്രോസസിങ് എന്നീ വിഷയങ്ങൾക്ക് പ്രത്യേക ക്ലാസുകൾ നൽകും.

            ഡിസംബറിൽ ആരംഭിക്കുന്ന കോഴ്സിൽ ചേരാൻ താത്പര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ എട്ടിനു മുമ്പ് തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ അപേക്ഷ നൽകണം.

പി.എൻ.എക്‌സ്5201/2023

date