Skip to main content

സ്പോട്ട് അഡ്മിഷൻ : ഡിപ്ലോമ ഇൻ ഫോട്ടോ ജേണലിസം

     കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡിപ്ലോമ ഇൻ ഫോട്ടോ ജേണലിസം 10-ാം ബാച്ച് കോഴ്സിലേക്ക്  ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.  താത്പര്യമുള്ളവർ 2023 നവംബർ 18നു മുൻപ് യോഗ്യത സർട്ടിഫിക്കറ്റുകൾ (എസ്എസ്എൽസിപ്ലസ് ടു)  ആധാർ കാർഡ്എന്നിവയുടെ ഒറിജിനലും കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ (10 am - 5 pm) എറണാകുളം  കാക്കനാടുള്ള  കേരള മീഡിയ അക്കാദമി  ആസ്ഥാന മന്ദിരത്തിൽ നേരിട്ട് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ - 0484 2422275, 8281360360.

പി.എൻ.എക്‌സ്5204/2023

date