Skip to main content

കളമശ്ശേരി മണ്ഡലം നവകേരള സദസ്‌: ചുമരെഴുത്ത്, മൊബൈൽ റീൽസ്,  ജംഗ്ഷൻ ബ്രാൻ്റിംങ്ങ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു

 

മുഖ്യമന്തിയും മന്ത്രിമാരും പങ്കെടുക്കുന്ന കളമശ്ശേരി മണ്ഡലതല നവ കേരള സദസിന്റെ ഭാഗമായി ചുമരെഴുത്ത്, മൊബൈൽ റീൽസ്,  ജംഗ്ഷൻ ബ്രാൻ്റിംങ്ങ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ചുമരെഴുത്ത് (പൊതു വിഭാഗം) - ക്ലബ്ബുകൾ വായനശാലകൾ കൂട്ടായ്മകൾ സംഘടനകൾ / അസോസിയേഷനുകൾ എന്നിവർക്ക് പങ്കെടുക്കാം. മത്സരത്തിൽ 150 ചതുരശ്ര അടിയിൽ കുറയാത്ത ചുമരിൽ ഏത് തരം കളറുകളും ഉപയോഗിക്കാം.
ചുമരെഴുത്ത്  (കുടുബശ്രീകൾക്ക് മാത്രം)- എല്ലാ അയൽക്കൂട്ടങ്ങൾക്കും പങ്കെടുക്കാം.

മൊബൈൽ റീൽസ് മത്സരം - 30 സെക്കന്റ് ദൈർഘ്യമുള്ള റീൽസുകളാണ് വേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്നതിനും കൂടുതൽ പേർ കാണുന്നതിനും സമ്മാനം ലഭിക്കും.

ജംഗ്ഷൻ ബ്രാൻ്റിംങ്ങ്- ശ്രദ്ദേയമായ കവലകളിൽ നവകേരള സദസിൻ്റെ പ്രചരണം കൊണ്ട് നിറക്കുക. എല്ലാവർക്കും മത്സരത്തിൽ പങ്കാളികളാകാം.

വിജയികൾക്ക് ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ ക്വാഷ് അവാർഡുകൾ ലഭിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ  6282572269 എന്ന വാട്സപ്പ് നമ്പർ വഴി പേര് രജിസ്റ്റർ ചെയ്യണമെന്നും നവംബർ 15 നകം സൃഷ്ടികൾ അയക്കണമെന്നും  പ്രചാണ കമ്മിറ്റി കൺവീററും ഏലൂർ നഗരസഭ ചെയർമനുമായ എ.ഡി സുജിൽ അറിയിച്ചു.

date