Skip to main content

നവകേരള സദസ്: തൃക്കാക്കര മണ്ഡലം സംഘാടക സമിതി യോഗം ചേർന്നു

 

നവകേരള നിർമ്മിതിയുടെ ഭാഗമായി  മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ നടത്തുന്ന നവകേരള സദസിന്റെ ഭാഗമായി തൃക്കാക്കര മണ്ഡലം സംഘാടക സമിതി യോഗം ചേർന്നു. കാക്കനാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ  ചേർന്ന യോഗത്തിൽ സംഘാടകസമിതി ചെയർമാനും മുൻ മേയറുമായ സി.എം. ദിനേശ് മണി അധ്യക്ഷത വഹിച്ചു.

സംഘാടക സമിതി കൺവീനറായ ഡെപ്യൂട്ടി കളക്ടർ ബി. അനിൽകുമാർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്  ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല എന്നിവർ സർക്കാർ നിർദ്ദേശങ്ങൾ വിശദീകരിച്ചു. പരിപാടിയുടെ വിജയത്തിലേക്ക് സർക്കാർ ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും ഉൾപ്പെട്ട 10 സബ് കമ്മിറ്റികൾ രൂപീകരിച്ചു.

താഴെത്തട്ടിൽ പ്രചാരണം നടത്തുന്നതിനായി കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര നഗരസഭ എന്നിവ ഉൾപ്പെട്ട മണ്ഡലത്തെ 11 മേഖലകളായി തിരിച്ച് മേഖലാ കമ്മിറ്റികൾ രൂപീകരിച്ചു. മണ്ഡലത്തിലുടനീളം വ്യാപക പ്രചാരണം നടത്തി നവകേരള സദസ്സ് വിജയകരമാക്കാൻ യോഗം തീരുമാനിച്ചു.

date