Skip to main content

പി.ജി. ആയുർവേദ : രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്

            പി.ജി. ആയുർവേദ (ഡിഗ്രി/ഡിപ്ലോമ) കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. നവംബർ രണ്ടിനു  പ്രസിദ്ധീകരിച്ച താത്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് ലഭിച്ച പരാതികൾ പരിശോധിച്ച ശേഷമാണ് അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ നവംബർ ഒമ്പതിനകം അതത് ആയുർവേദ കോളജുകളിൽ ഹാജരായി പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

പി.എൻ.എക്‌സ്5269/2023

date