Skip to main content

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കണം

            2022 അധ്യയന വർഷത്തെ കീം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷ കമ്മീഷണർക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരിൽ ഇതുവരെയും റീഫണ്ട് ലഭിക്കാത്ത വിദ്യാർഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനുള്ള അവസാനഘട്ട നടപടികൾ ആരംഭിച്ചു. റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റീഫണ്ട് ലഭിക്കാൻ അർഹതയുള്ള വിദ്യാർഥികൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ കീം 2022 കാൻഡിഡേറ്റ് പോർട്ടൽ’ എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ പാസ്‌വേർഡ്‌ എന്നിവ നൽകി പ്രവേശിച്ച് സബ്മിറ്റ് ബാങ്ക് അക്കൗണ്ട് ഡിറ്റെയിൽസ്’  എന്ന മെനു ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നവംബർ ആറു മുതൽ 16ന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471 2525300.

പി.എൻ.എക്‌സ്5282/2023

date