Skip to main content

ഭരണഭാഷാ വാരാഘോഷം: പ്രശ്‌നോത്തരിയും സമാപനവും ചൊവാഴ്ച്ച

 

ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന പ്രശ്‌നോത്തരി ചൊവാഴ്ച്ച(നവംബര്‍ 7) രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിക്കും. പങ്കെടുക്കാനുള്ളവര്‍ രാവിലെ 10ന് രജിസ്റ്റര്‍ ചെയ്യണം. 

ഉച്ചകഴിഞ്ഞ് മൂന്നിന് ഭരണഭാഷാ വാരാഘോഷത്തിന്റെ സമാപന സമ്മേളനം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ലാതല ഭരണഭാഷാ പുരസ്‌ക്കാരവും മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും കളക്ടര്‍ വിതരണം ചെയ്യും.

date