Skip to main content
പരിശീലന ക്ലാസ് സംഘടിപ്പിച്ചു

പരിശീലന ക്ലാസ് സംഘടിപ്പിച്ചു

വെട്ടിക്കവല ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വെട്ടിക്കവല എന്‍ എസ് എസ് ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. പദ്ധതിയിലെ പുതിയ നിയമ ഭേദഗതികളും മറ്റ് അറിവുകളെ കുറിച്ചുള്ള പരിശീലന ക്ലാസ് ബ്ലോക്ക് എ ഇ അജീഷ് നയിച്ചു. ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി വേണു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date