Skip to main content
കേരളം സമസ്ത  മേഖലയിലും മുന്നേറുന്നു -മന്ത്രി കെ എന്‍ ബാലഗോപാല്‍

കേരളം സമസ്ത മേഖലയിലും മുന്നേറുന്നു -മന്ത്രി കെ എന്‍ ബാലഗോപാല്‍

അര്‍ഹിക്കുന്ന കോടിക്കണക്കിന് രൂപ കിട്ടാന്‍ ഉള്ളപ്പോഴും സംസ്ഥാനം എല്ലാ മേഖലകളിലും കുതിപ്പ് തുടരുകയാണ് എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. എഴുകോണ്‍ -നെടുവത്തൂര്‍ പഞ്ചായത്തുകളിലെ പഞ്ചായത്ത്തല സംഘാടക സമിതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുന്നേറ്റങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും വരുംകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചു ഉപദേശ നിര്‍ദേശങ്ങള്‍ ജനങ്ങളില്‍ നിന്ന് സ്വീകരിക്കുകയും ആണ് നവകേരള സദസ്സിന്റെ ഉദ്ദേശ്യം. മറ്റൊരു സംസ്ഥാനത്തും മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ജനങ്ങളിലേക്ക്് മണ്ഡല അടിസ്ഥാനത്തില്‍ സമീപിക്കുന്ന പരിപാടി നടത്തിയിട്ടില്ല .

നവകേരള സദസിന്റെ വിജയത്തിനായി താഴെത്തട്ട് മുതല്‍ ഉള്ള ഉദ്യോഗസ്ഥരുടെ ഏകോപനം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. നടത്തിപ്പിന് ആവശ്യമായ ഒരുക്കങ്ങള്‍ ആലോചനയോഗങ്ങള്‍ കൂടി തീരുമാനിക്കാന്‍ സംഘാടകസമിതികളെ ചുമതലപ്പെടുത്തി.

കൊട്ടാരക്കര മണ്ഡലതല സംഘാടക സമിതി കോര്‍ഡിനേറ്റര്‍ കൂടി ആയ എ ഡി എം ആര്‍ ബീന റാണി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, സ്ഥിരം സമിതി അധ്യക്ഷര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു .

date