Skip to main content

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ റിവ്യു പെറ്റീഷൻ തെളിവെടുപ്പ്

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ 10.05.2023ൽ പുറപ്പെടുവിച്ച ഒ.പി. നമ്പർ 5/2021ലെ ഉത്തരവിനെതിരെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് 10.11.2023ൽ ഫയൽ ചെയ്ത റിവ്യൂ പെറ്റീഷനിൽ പൊതുതെളിവെടുപ്പ് ഡിസംബർ ഒന്നിന് രാവിലെ 10:30ന് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കമ്മീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ നേരിട്ടും/ വീഡിയോ കോൺഫറൻസ് മുഖേനയും നടത്തും. റിവ്യു പെറ്റീഷൻ www.erckerala.org യിൽ ലഭ്യമാണ്.

പെറ്റീഷനിലുള്ള തെളിവെടുപ്പിൽ പങ്കെടുത്ത് അഭിപ്രായങ്ങളുംനിർദേങ്ങളും സമർപ്പിക്കാൻ താല്പര്യമുള്ളവർ നവംബർ 30ന് ഉച്ചയ്ക്ക് 12ന് മുമ്പ് കത്തു മുഖേനയോkserc@erckerala.org യിലോ പേരും വിശദവരങ്ങളും ഫോൺ നമ്പർ സഹിതം സെക്രട്ടറിയെ അറിയിക്കണം. തപാൽ മുഖേന അഭിപ്രായങ്ങൾ അയയ്ക്കുന്നവർ സെക്രട്ടറികേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻകെ.പി.എഫ്.സി ഭവനംസി.വി. രാമൻപിള്ള റോഡ്വെളളയമ്പലംതിരുവനന്തപുരം 695010 എന്ന വിലാസത്തിൽ അയയ്ക്കണം.

പി.എൻ.എക്‌സ്5582/2023

date