Skip to main content

സ്വയം തൊഴിൽ വായ്പ

തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടികവർഗപിന്നാക്കന്യൂനപക്ഷ വിഭാഗങ്ങളിലെ വനിതകൾക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 30 ലക്ഷം രൂപവരെ സ്വയം തൊഴിൽ വായ്പ നൽകുന്നു. 18 നും 55 നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി വസ്തു /ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ 4 മുതൽ 6 ശതമാനം വരെ പലിശ നിരക്കിൽ വായ്പ അനുവദിക്കും. www.kswdc.org യിൽ നിന്നും അപേക്ഷാഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോം ആവശ്യമായ രേഖകളോടെ തിരുവനന്തപുരം മേഖലാ ഓഫീസിൽ നേരിട്ടോ മേഖലാ മാനേജർ, ഗ്രൗണ്ട് ഫ്ലോർ, ചീഫ് ഓഫീസ് ബിൽഡിംഗ്ഈസ്റ്റ് ഫോർട്ട്, അട്ടക്കുളങ്ങര പി.ഒതിരുവനന്തപുരം-695023 എന്ന വിലാസത്തിലോ അയയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക്; 0471-2328257, 9496015006.

പി.എൻ.എക്‌സ്5583/2023

date