Skip to main content

കല്ലുവാതുക്കല്‍ മിനി വ്യവസായ എസ്റ്റേറ്റ് യാഥാര്‍ഥ്യമാകുന്നു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ പാമ്പുറം വാര്‍ഡില്‍ മിനി വ്യവസായ എസ്റ്റേറ്റ് തുടങ്ങുന്നു. ജില്ലയിലെ വ്യവസായസംരംഭകര്‍ക്കും കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കും കുറഞ്ഞ മുതല്‍ മുടക്കില്‍ മെച്ചപ്പെട്ട വ്യവസായസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ അടിസ്ഥാനസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. രണ്ട് കോടി രൂപ ചിലവഴിച്ചാണ് നിര്‍മാണം നടത്തുക.

നിര്‍മാണോദ്ഘാടനം ഇന്ന് (നവംബര്‍ 22) വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിക്കും. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അധ്യക്ഷയാകും. സ്ഥിരസമിതി അധ്യക്ഷരായ ജെ നജീബത്ത്, വസന്താ രമേശ്, കെ ഷാജി, അനില്‍ എസ് കല്ലേലിഭാഗം, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date