Skip to main content

ഭിന്നശേഷി ദിനാചരണം; കായിക മത്സരങ്ങള്‍ നടത്തുന്നു

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഡിസംബര്‍ മൂന്നിന് തൃശൂര്‍ തോപ്പ് സ്റ്റേഡിയത്തില്‍ വിവിധ കായിക മല്‍സരങ്ങള്‍ നടത്തുന്നു. 

കാഴ്ച വൈകല്യം- ഓട്ടം, സ്റ്റാന്‍ഡിങ് ലോങ് ജംപ്, ക്രിക്കറ്റ് ബോള്‍ ത്രോ 
കേള്‍വി, സംസാര വൈകല്യം- ഓട്ടം, ലോങ് ജംപ്, ഷോട്ട് പുട്ട് 
അസ്ഥിവൈകല്യം- ക്രൌളിങ്, പാസ്സിങ് ദി കേപ്, ക്രിക്കറ്റ് ബോള്‍ ത്രോ, ലോങ് ജംപ്
മാനസികവെല്ലുവിളി - ഓട്ടം, സ്റ്റാന്‍ഡിങ് ലോങ് ജംപ്, ലോങ് ജംപ്, ഷോട്ട് പുട്ട് 

പങ്കെടുക്കാന്‍ താല്പര്യമുള്ള ഭിന്നശേഷിക്കാരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ അപേക്ഷകള്‍ യു ഡി ഐ ഡി കാര്‍ഡ്/ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം നവംബര്‍ 28നകം ചെമ്പുകാവ് മിനിസിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസിലോ dswotsrswd@gmail.com ഇ-മെയിലിലോ  ലഭ്യമാക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0487 2321702.

date