Skip to main content

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ്

        കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ്  (ഐ.എച്ച്.ആർ.ഡി.) നവംബർ 30 മുതൽ ഡിസംബർ 2 വരെ നടത്തുന്ന 'Demystifying Ai' എന്ന മൂന്നു ദിവസത്തെ ഓൺലൈൻ കോഴ്‌സിലേക്ക്  പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.

        പ്രൊഫഷണലുകൾഗവേഷകർവിദ്യാർത്ഥികൾജനറേറ്റീവ് AI-യിൽ താൽപ്പര്യമുള്ളവർ എന്നിവർക്കു കോഴ്‌സിൽ പങ്കെടുക്കാം. വൈകിട്ട് ഏഴ് മുതൽ ഒമ്പതു വരെ   രണ്ടു സെഷനുകളായാണ് കോഴ്‌സ് നടത്തുന്നത്. നവംബർ 28 നു രാത്രി 10 വരെഅപേക്ഷകൾ നൽകാം. കോഴ്‌സ്  റെജിസ്‌ട്രേഷൻ ഫീസ്  500 രൂപയാണ്.    കൂടുതൽ വിവരങ്ങൾക്ക്  http://ihrd.ac.in/index.php/onlineai

പി.എൻ.എക്‌സ്5592/2023

 

date