Skip to main content

റോഡ് സുരക്ഷാ പരിശീലന പരിപാടി

 

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആന്റ് എൻവയോൺമെന്റിന്റേയും( കെ.എസ്.സി.എസ്.റ്റി.ഐ.ഇ ) നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആന്റ് റിസർച്ച് സെന്ററിന്റെയും ( നാറ്റ്പാക് )നേതൃത്വത്തിൽ കേരള സ്റ്റേറ്റ് റൂറൽ ഡവലപ്മെന്റ് ഏജൻസി എൻജിനീയർമാർക്കായി റോഡ് സുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബർ 24ന് ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം ജിസിഡിഎ ഹാളിൽ രാവിലെ 10ന് ടി.ജെ വിനോദ് എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്യും. കെ.എസ്.സി.എസ്.റ്റി.ഐ.ഇ  - നാറ്റ്പാക് ഡയറക്ടർ പ്രൊഫ്. ഡോ.  സാംസൺ മാത്യു അധ്യക്ഷത വഹിക്കും.

 കൊച്ചി നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ. എ അബ്ദുൽസലാം, കേരള സ്റ്റേറ്റ് റൂറൽ ഡവലപ്മെന്റ് ഏജൻസി എക്സിക്യൂട്ടീവ് എൻജിനീയർ കെ. ടി സാജൻ, കെ.എസ്.സി.എസ്.റ്റി.ഐ.ഇ - നാറ്റ്പാക് രജിസ്ട്രാർ ഇൻ ചാർജ്  എസ്. ഷഹീം, സയന്റിസ്റ്റ് ഇൻ ചാർജ് ബി. അനീഷ്‌ കിനി തുടങ്ങിയവർ പങ്കെടുക്കും.

date